നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്ക് സ്വന്തം

single-img
22 February 2018


സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും ഒരുപിടി ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് ഓപ്പണര്‍ രോഹിത് ശര്‍മ. വെടിക്കെട്ട് ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കൂടി രോഹിത് ശര്‍മയ്ക്ക് സ്വന്തമായി.

സെഞ്ചുറിയന്‍ ട്വന്റി20യില്‍ നേരിട്ട ആദ്യപന്തില്‍ തന്നെ രോഹിത് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ജൂനിയര്‍ ഡാലയുടെ ഓവറിലാണ് രോഹിത് വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായത്. ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവുമധികം തവണ ഡക്കായി പുറത്താവുന്ന ഇന്ത്യന്‍ താരമായി രോഹിത് മാറി.

നാലു തവണയാണ് രോഹിത് ശര്‍മ്മ ട്വന്റി20യില്‍ ‘ഗോള്‍ഡന്‍ ഡക്കായിട്ടുള്ളത്’ പുറത്തായിട്ടുള്ളത്. മൂന്നു തവണ വീതം തവണ റണ്‍സെടുക്കാതെ പുറത്തായിട്ടുള്ള യൂസുഫ് പത്താനും ആശിഷ് നെഹ്‌റക്കുമൊപ്പമായിരുന്നു രോഹിത് ഇതുവരെ.

പത്ത് തവണ റണ്‍സെടുക്കാതെ പുറത്തായിട്ടുള്ള ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ഇംഗ്ലണ്ട് താരം ലൂക് റൈറ്റ് ഒന്‍പത് തവണയും ഷാഹിദ് അഫ്രിദി, കെവിന്‍ ഒബ്രിയന്‍, കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ തുടങ്ങിയവര്‍ എട്ട് തവണയും രാജ്യാന്തര ട്വന്റി20യില്‍ റണ്‍സെടുക്കാതെ പുറത്തായിട്ടുണ്ട്.