പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് ഒത്താശ: അമ്മയ്ക്ക് 14 വര്‍ഷം തടവുശിക്ഷ

single-img
22 February 2018

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ അമ്മ കാമുകന് ഒത്താശ ചെയ്തു. 17കാരിയായ മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കാമുകന്‍ പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ സെലിന ബീട്രിസ് സോസടയ്ക്ക് 14 വര്‍ഷം തടവുശിക്ഷ ലഭിച്ചു. സെലിനയുടെ കാമുകന്‍ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനസ് ഒളിവിലാണ്. ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനായി പരാഗ്വയിലേക്ക് അയച്ചിരിക്കുകയാണ്.

എട്ട് വയസ് മുതല്‍ കുട്ടി പീഡനം നേരിട്ടുവരികയായിരുന്നു. മദ്യത്തിന് അടിമയാണ് സെര്‍ജിയോ. അയാളെ തനിക്കിഷ്ടമല്ലെന്നും തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

താന്‍ ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങരുത് നിനക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് അറിയാമല്ലോ എന്ന് അയാള്‍ ചോദിക്കും. ചില ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ലൈംഗികമായി പീഡിപ്പിക്കും. ചിലപ്പോഴൊക്കെ ഗര്‍ഭ നിരോധന ഉറ ഉപയോഗിച്ചും മറ്റ് ചിലപ്പോഴൊക്കെ ഇതില്ലാതെയുമായിരുന്നു പീഡനം.