യാത്രക്കാരുടെ ജീവന് പുല്ലുവില: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊബൈല്‍ റിപ്പയറിംഗ്; വീഡിയോ പുറത്ത്

single-img
22 February 2018


കോട്ടയം: ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. കുമളി ഡിപ്പോയിലെ കെ.എല്‍ 157780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം.