മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിച്ച് ധോണി: വീഡിയോ

single-img
22 February 2018


https://twitter.com/iamchetss/status/966368633772425216

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തോല്‍വി ഏറ്റു വാങ്ങിയെങ്കിലും എംഎസ് ധോണിയുടെയും മനീഷ് പാണ്ഡെയുടെയും ഇന്നിംഗ്‌സുകള്‍ ആരാധക മനം കവര്‍ന്നു. വെടിക്കെട്ട് ബാറ്റിംഗാണ് ധോണി കാഴ്ച വെച്ചത്.

പാറ്റേഴ്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 16 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഇന്നിംഗ്‌സ് അവസാനിക്കാന്‍ ഒരു പന്ത് ബാക്കി നില്‍ക്കേ ടി20യിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയും ധോണി പൂര്‍ത്തിയാക്കി.

മത്സരത്തില്‍ 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ ധോണി 52 റണ്‍സെടുത്തു. നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണിയും 79 റണ്‍സെടുത്ത പാണ്ഡ്യയും ചേര്‍ന്ന് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

എന്നാല്‍ കളിക്കിടയില്‍ സഹതാരം മനീഷ് പാണ്ഡെയോട് ധോണി പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തയിരിക്കുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ മനീഷ് പാണ്ഡെ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ അലംഭാവം കാട്ടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

ഇതോടെ മനീഷ്പാണ്ഡെയെ സ്‌ട്രൈക്കിങ്ങ് എന്‍ഡില്‍ നിന്നും ധോണി ചീത്ത വിളിക്കുകയും ചെയ്തു. ഇതിന്റെ ശബ്ദം സ്റ്റംപ് ക്യാമറയില്‍ പതിയുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്ത് കഴിഞ്ഞു. ദേഷ്യപ്പെട്ട് നില്‍ക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ‘നീ എങ്ങോട്ടാണ് നോക്കുന്നത്.. ഇവിടെ നോക്കൂ’ എന്നു പറഞ്ഞായിരുന്നു ധോണിയുടെ രോഷ പ്രകടനം.