സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും പൊലീസിനും വിമര്‍ശനം

single-img
22 February 2018

തൃശൂര്‍: സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും പൊലീസിനും വിമര്‍ശനം. സിപിഐയുടെ പരസ്യ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നുവെന്നും സിപിഐയുടെ മന്ത്രിസഭാ ബഹിഷ്‌ക്കരണം തെറ്റായിരുന്നെന്നും റിപ്പോട്ടിലുണ്ട്. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണം.

പൊലീസില്‍ പല രാഷ്ട്രീയതാല്‍പര്യങ്ങള്‍ ഉള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ട് പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ പലവിധത്തിലുമുള്ള ആവശ്യങ്ങളുയരും.

അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ജാഗരൂകമാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടതു സര്‍ക്കാരിന്റെ പൊലീസില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെന്നും വ്യക്തമാക്കുന്നതാണ് സമ്മേളന റിപ്പോര്‍ട്ട്. പ്രാദേശികമായ പല പ്രശ്‌നങ്ങളിലും നോട്ടക്കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.