അനിശ്ചിതകാല ബോട്ട് സമരം പിന്‍വലിച്ചു

single-img
22 February 2018

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ബോട്ടുടമകള്‍ അറിയിച്ചു.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ബോട്ടുടമകള്‍ സമരം തുടങ്ങിയത്. 3800 ബോട്ടുകളാണ് മത്സ്യബന്ധനം നിര്‍ത്തിവെച്ചിരുന്നത്.

ചെറുമീന്‍ പിടിക്കുന്നതിന് എതിരായ നിയമനടപടി സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുക, ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബോട്ട് ഉടമകളും തൊഴിലാളികളും മുന്നോട്ട് വെച്ചിരുന്നത്.