‘സുപ്രിയാ നിന്നെ കാമുകൻ വഞ്ചിക്കുകയാ…’: ഐശ്വര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

single-img
22 February 2018

മുംബൈ: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഒരു സന്ദേശം വൈറലായി. മുംബൈയില്‍ എവിടെയോയുള്ള സുപ്രിയ എന്ന യുവതിയെ തേടി ഐശ്വര്യ എന്ന മറ്റൊരു യുവതിയിട്ട ഫേസ്ബുക്ക് പോസ്റ്റാണ് അത്. സുപ്രിയയെ തന്റെ കാമുകന്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സത്യം അറിയിക്കാനാണ് ഐശ്വര്യ ഇത്തരത്തിലൊരു പോസ്റ്റിട്ടത്.

അന്ധേരിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കവേ, രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള സംഭാഷണം ഐശ്വര്യ കേട്ടു. വലന്റൈന്‍സ് ദിനത്തിന്റെ പിറ്റേ ദിവസമായിരുന്നു സംഭവം. തന്റെ കാമുകിയായ സുപ്രിയയെ വഞ്ചിച്ചതും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും അമന്‍ എന്ന യുവാവ്, സുഹൃത്തിനോടു പങ്കുവയ്ക്കുന്നതാണ് ഐശ്വര്യ കേട്ടത്.

എല്ലാം കേട്ട സുഹൃത്ത്, ‘സാരമില്ല, സുപ്രിയ ഇതു കണ്ടുപിടിക്കില്ല’ എന്നു പറഞ്ഞ് അമനെ ആശ്വസിപ്പിച്ചു. ഇതു കേട്ടതോടെ എല്ലാം സുപ്രിയയെ അറിയിക്കണമെന്ന് ഐശ്വര്യ ശര്‍മ തീരുമാനിച്ചു. തനിക്കറിയാത്ത ഏതോ ഒരു സുപ്രിയയ്ക്കുവേണ്ടി ഫെയ്‌സ് ബുക്കില്‍ താനറിഞ്ഞ രഹസ്യം എഴുതുകയാണ് ഐശ്വര്യ ചെയ്തത്.

ഐശ്വര്യയുടെ ഫേസ്ബുക്ക് സന്ദേശം ഒട്ടേറെപ്പേര്‍ പങ്കിട്ടതോടെ ‘സേവ് സുപ്രിയ’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.