അവിഹിത ബന്ധമുണ്ടെന്ന് സംശയം;ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസിലിട്ടു

single-img
21 February 2018


ചണ്ഡീഗഢ്: ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസിലിട്ടു. പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്‌വ ന്ത് കൗര്‍ ആക്രമിച്ചത്. മറ്റ് സ്ത്രീകളുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സുഖ്‌വന്ത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസില്‍ ഇട്ടത്.

ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.