കിടിലന്‍ പ്രകടനവുമായി സൗഭാഗ്യയും താര കല്യാണും ; ഇതുപോലെ ഒരു അമ്മയും മകളും ലോകത്തില്‍ വേറെ ഉണ്ടാകില്ലെന്ന് സോഷ്യല്‍മീഡിയ

single-img
21 February 2018

ഡബ്‌സ്മാഷ് താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്‌സ്മാഷിലൂടെ നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ഡബ്‌സ്മാഷില്‍ പല പരീക്ഷണങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതമാക്കിയതിന്റെ ക്രെഡിറ്റും സൗഭാഗ്യക്കാണ്.

 

ഡബ്‌സ്മാഷിന് പുറമെ നൃത്തത്തിലും താരമാണ് സൗഭാഗ്യ. ഏറ്റവുമൊടുവില്‍ സൗഭാഗ്യയും അമ്മ താര കല്യാണും ചേര്‍ന്നുള്ള ഒരു നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. രസകരമായ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. ഇതു പോലെ ഒരു അമ്മയും മകളും ലോകത്തില്‍ വേറെ ഉണ്ടാകുമോ എന്ന് പോലും സംശയമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=MqnmvZMr3Z4