പോയി വരുമ്പോൾ മറ്റേ മോദിയേയും കൊണ്ടുവരണം;പരിഹാസവുമായി രാഹുൽ ഗാന്ധി

single-img
21 February 2018

 
മേഘാലയ: അടുത്ത വിദേശ പര്യടനത്തിന് പോയി തിരികെ വരുമ്പോള്‍ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്പം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി.എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രിയോട് ഞാന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

വിജയ് മല്യയും, നീരവ് മോദിയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതിലൂടെ ഈ സര്‍ക്കാര്‍ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതില്‍ പങ്കാളികളാവുകയാണെന്ന് മനസ്സിലാക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.