പ്രിയ വാരിയരുടെ ഹർജി;”അഡാറ് ലവ്” ഗാനത്തിന്റെ പേരിൽ രാജ്യത്തൊരിടത്തും കേസ് രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി

single-img
21 February 2018

ന്യൂഡൽഹി:”അഡാറ് ലവ്” ഗാനത്തിന്റെ പേരിൽ രാജ്യത്തൊരിടത്തും കേസ് രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി.തെലുങ്കാനയിലെ കേസിന്റെ തുടർ നടപടിയും സുപ്രീം കോടതി സ്റ്റേ ചെയ്തു.കേസിൽ കോടതി പിന്നീട് വിശദമായ വാദം കേൾക്കും.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ വാരിയർ ആണു ഹർജി ഫയൽ ചെയ്തത്. ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ട്.
വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു.

പി.​എം.​എ. ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.