സുക്കര്‍ബര്‍ഗിനേയും അമ്പരപ്പിച്ച് പ്രിയ വാര്യര്‍

single-img
21 February 2018


ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യരെ തേടി മറ്റൊരു നേട്ടം കൂടി.ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിനേക്കാള്‍ ഫോളോഴേഴ്സ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെന്ന് കണക്കുകള്‍.കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രിയവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ നാലര മില്യണ്‍ ആരാധകരെയാണ് നേടിയത്. ഇതുവരെ സുക്കര്‍ബര്‍ഗിന് നാല് മില്യണ്‍ ഫോളോവേഴ്സ് മാത്രമേ ഉള്ളൂ.

 

 
കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടവും പ്രിയയ്ക്കാണു ലഭിച്ചത്. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഈ നേട്ടം കരസ്ഥമാക്കിയത്.

 

View this post on Instagram

新年快乐! Happy New Year!

A post shared by Mark Zuckerberg (@zuck) on

 

ദേശീയ മാധ്യമങ്ങളിൽ പോലും പ്രിയയുടെ നേട്ടം ചർച്ചയായി കഴിഞ്ഞു. പ്രിയയുടെ പ്രതിഫലത്തെ ചൊല്ലിയും മറ്റും അനേകം വാർത്തകളാണ് പരക്കുന്നത്. സിനിമ പുറത്തിറങ്ങും മുമ്പ് ഇങ്ങനെയാണെങ്കിൽ സിനിമ ഇറങ്ങിയ ശേഷം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.