ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശി​ശു മ​ര​ണം പാ​ക്കി​സ്ഥാ​നി​ൽ

single-img
21 February 2018

ലോ​ക​ത്തി​ല്‍ വ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​വ​ജാ​ത ശി​ശു മ​ര​ണ​നി​ര​ക്ക് പാ​ക്കി​സ്ഥാ​നി​ലെ​ന്ന് യു​എ​ന്നി​ന്‍റെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സം​ഘ​ട​ന യൂ​ണി​സെ​ഫ്. പാ​ക്കി​സ്ഥാ​നി​ൽ പി​റ​ക്കു​ന്ന 22 കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ വീ​തം മ​ര​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് യൂ​ണി​സെ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്കും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​ണ് ഏ​റ്റ​വു​മ​ധി​കം ശി​ശു​മ​ര​ണ നി​ര​ക്കു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ.

ഇ​ന്ത്യ​യി​ൽ ജ​നി​ക്കു​ന്ന 1000 കു​ട്ടി​ക​ളി​ൽ 25.4 കു​ഞ്ഞു​ങ്ങ​ളാ​ണ് മ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 2.6 കോ​ടി കു​ട്ടി​ക​ൾ ഒ​രു വ​ർ​ഷം ജ​നി​ക്കു​മ്പോ​ൾ ഇ​തി​ൽ 6.4 ല​ക്ഷം കു​ട്ടി​ക​ൾ മ​രി​ക്കു​ന്നു. രാ​ജ്യ​ത്ത് ന​വ​ജാ​ത​ശി​ശു​മ​ര​ണം ഏ​റ്റ​വും കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ കേ​ര​ള​വും ഗോ​വ​യു​മാ​ണ്. ആ​യി​രം ജ​ന​ന​ങ്ങ​ളി​ൽ പ​ത്തു കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​രി​ക്കു​ന്ന​ത്. ബി​ഹാ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ശി​ശു​മ​ര​ണം കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

ലോ​ക​ത്ത് ദി​വ​സേ​ന ഏ​ഴാ​യി​രം ന​വ​ജാ​ത​ശി​ശു​ക്ക​ൾ വീ​തം മ​രി​ക്കു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ശി​ശു​മ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ജ​പ്പാ​നാ​ണു ശി​ശു​ക്ക​ൾ​ക്ക് ജ​നി​ക്കാ​ൻ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യം. ജ​പ്പാ​നി​ൽ ജ​നി​ക്കു​ന്ന 1,111 കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്. ഐ​സ്‌​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, ഫി​ൻ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ന​വ​ജാ​ത ശി​ശു​മ​ര​ണ നി​ര​ക്ക് വ​ള​രെ കു​റ​വാ​ണ്.