കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ചു; എ.എ.പി എം.എല്‍.എ അറസ്റ്റില്‍

single-img
21 February 2018

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ച എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വലിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്.

പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു സംഭവം. മര്‍ദനമേറ്റന്നാരോപിച്ച് അന്‍ഷു പ്രകാശ് ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

അതേസമയം പ്രകാശ് ജാര്‍വലിനെതിരെ തെളിവൊന്നുമില്ലാതെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.