നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

single-img
21 February 2018

മധുര: ഉലകനായകൻ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരയില്‍ വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കും. മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ തന്നെ കമല്‍ഹാസന്‍ മധുരവിമാനത്താവളത്തിലെത്തിയിരുന്നു. ആരാധകര്‍ വന്‍ സ്വീകരണമാണ് നടനു നല്‍കിയത്.

വൈകിട്ട് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേരും ആശയവു മുന്നോട്ട് വെക്കും. തുടര്‍ന്ന് മെതാനിയില്‍ പാര്‍ട്ടി പാതാക ഉയര്‍ത്തും. രാമേശ്വരം എ.പി.ജെ അബ്ദുള്‍കലാം സ്മാരകത്തില്‍ നിന്ന് രാവിലെ 7:30 ന് ആരംഭിച്ച പര്യടനം രാമനാഥപുരം, പരമകുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കും.

അതേസമയം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ റാലിയെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രഖ്യാപന ചടങ്ങിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.