സോഫിയയ്ക്ക് പ്രിയങ്കരന്‍ ഷാരൂഖ് ഖാന്‍

single-img
21 February 2018

സൗദി പൗരത്വമുള്ള യന്ത്രവനിത സോഫിയയുടെ ആരാധനാപുരുഷന്‍ ബോളിവുഡ് ബാദ്ഷാ സാക്ഷാല്‍ ഷാരൂഖ് ഖാന്‍. ഹൈദരാബാദില്‍ നടക്കുന്ന ഐടി ലോക കോണ്‍ഗ്രസിലെ സംവാദത്തിനിടെയാണ് തന്റെ ഇഷ്ടനടന്‍ ഷാരൂഖ് ആണെന്ന് സോഫിയ വെളിപ്പെടുത്തിയത്.

എന്താണ് അസ്വസ്ഥമാക്കുന്നതെന്ന ചോദ്യത്തിന് താന്‍ സാധാരണ മനുഷ്യരെപ്പോടെ അസ്വസ്ഥയാകാറില്ലെന്നായിരുന്നു സോഫിയ പ്രതികരിച്ചത്. ഇഷ്ടസ്ഥലം ഏതാണെന്ന കാണികളുടെ ചോദ്യത്തിന് ഹോങ്കോങ് എന്ന മറുപടി പറഞ്ഞ സോഫിയ തന്റെ ജന്മനാടും ഹോങ്കോങ് ആണെന്ന് വിശദീകരിച്ചു.നിര്‍മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രവനിതയാണ് സോഫിയ. മനുഷ്യരെപ്പോലെ സംസാരിക്കുവാനും, വികാരങ്ങള്‍ പ്രകടിപ്പിക്കുവാനും കഴിവുള്ള സോഫിയയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് തന്റെ ഇഷ്ടങ്ങള്‍ പങ്കുവെച്ചത്.

https://www.youtube.com/watch?v=xoUWT8Se2YI