മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനത്തിനായി തൃശ്ശൂരിൽ   ഭരണ നിർവ്വഹണത്തിന് പ്രത്യേക ക്യാമ്പും ഡിജിറ്റൽ സംവിധാനങ്ങളും 

single-img
21 February 2018
കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക ത​​​ല​​​സ്ഥാ​​​നം ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘ത​​​ല​​​സ്ഥാ​​​ന’മാ​​​കു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ​​​ത്തോ​​​ളം മ​​​ന്ത്രി​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘം അ​​​ഞ്ചു​​​ദി​​​വ​​​സം പൂ​​​ർ​​​ണ​​​മാ​​​യും ക്യാ​​​മ്പുചെ​​​യ്യു​​​ന്ന​​തു തൃ​​​ശൂ​​​രി​​​ലാ​​​ണ്. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​റ്റു സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രും 22 മു​​​ത​​​ൽ 25 വ​​​രെ തൃ​​​ശൂ​​​രി​​​ലു​​​ണ്ടാ​​​കും.
21 ന് ഇ​​​വ​​​രെ​​​ല്ലാം തൃ​​​ശൂ​​​രി​​​ലെ​​​ത്തും. സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​ർ​​​ക്കു പു​​​റ​​മേ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​കൂ​​​ടി തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്നതോ​​​ടെ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ പൂ​​​ർ​​​ണ​​​മാ​​​യും തൃ​​​ശൂ​​​രി​​​ലാ​​​കും. പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ത്തി​​​നും ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു ത​​​ട​​​സ​​​വും ഉ​​​ണ്ടാ​​​കി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​റ്റു​​​മ​​​ന്ത്രി​​​മാ​​​രും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടു ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ഒ​​​രു കാ​​​ര്യം​​​പോ​​​ലും ന​​​ട​​​ക്കാ​​​തി​​​രി​​​ക്കി​​​ല്ലെ​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
തൃ​​​ശൂ​​​രി​​​ൽ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക്യാ​​​മ്പ് ഓ​​​ഫീ​​​സി​​​ൽ ഭ​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തും. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ​​​യി​​​രു​​​ന്നു കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​ണ്ട്.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെയും മ​​​ന്ത്രി​​​മാ​​​രു​​ടെ​​​യും പേ​​​ഴ്സ്ണ​​​ൽ സ്റ്റാ​​​ഫു​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്. ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം ഡി​​​ജി​​​റ്റ​​​ലാ​​​യ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ പ​​​ര​​​മാ​​​വ​​​ധി ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ങ്ങാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ തൃ​​​ശൂ​​​രി​​​ലി​​​രു​​​ന്നു​​ത​​​ന്നെ ചെ​​​യ്യാ​​​നും മ​​​ന്ത്രി​​​മാ​​​ർ​​​ക്കു സാ​​​ധി​​​ക്കും.
മ​​​ന്ത്രി​​​മാ​​​ർ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സം ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​ക​​​ണ​​​മെ​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം സ​​​ക​​​ല മ​​​ന്ത്രി​​​മാ​​​രും ത​​​ല​​​സ്ഥാ​​​നം വി​​​ടു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ പ​​​രി​​​ഹാ​​​സ​​​വും ആ​​​രോ​​​പ​​​ണ​​​വും നേ​​​രി​​​ടാ​​​ൻ കൂ​​​ടി​​​യാ​​ണു തൃ​​​ശൂ​​​രി​​​നെ ഈ ​​​അ​​​ഞ്ചു​​​ദി​​​വ​​​സം ത​​​ല​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​ത്. സി​​​പി​​​എം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​താ​​​ണ്ട് ഒ​​​രു മാ​​​സ​​​ത്തോ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​ത് പ​​​ര​​​ക്കെ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ഫീ​​​സി​​​ൽ ഇ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട് ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ങ്ങി​​​യി​​​ല്ലെ​​​ന്നും മ​​​റ്റു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.