തിരുവനന്തപുരത്ത് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത് ഒറ്റപ്പാലത്തു നിന്നും ഒളിച്ചോടിയ മുരുകൻ;കൂട്ടിൽ ഗ്രേസി ആയതുകൊണ്ട് രക്ഷപെട്ടെന്ന് ജീവനക്കാര്‍

single-img
21 February 2018

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും മൃഗശാല ജീവനക്കാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.ഒറ്റപ്പാലത്തു നിന്നും മൂന്ന് ദിവസം മുമ്പ് ഒളിച്ചോടിയ ആളാണു മുരുകൻ.

ഈമാസം 18 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. അതേസമയം കൂട്ടിനുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഇയാള്‍ മൃഗശാല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

 

കൂട്ടിൽ ഗ്രേസി ആയതുകൊണ്ട് രക്ഷപെട്ടെന്ന് ജീവനക്കാര്‍

തിരുവനന്തപുരത്ത് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത് ഒറ്റപ്പാലത്തു നിന്നും ഒളിച്ചോടിയ മുരുകൻ;കൂട്ടിൽ ഗ്രേസി ആയതുകൊണ്ട് രക്ഷപെട്ടെന്ന് ജീവനക്കാര്‍ http://www.evartha.in/2018/02/21/45345-410.html

Posted by evartha.in on Wednesday, February 21, 2018

 

 

സിംഹക്കൂട്ടിലേക്ക് ചാടിയ ആളെ ഉപദ്രവമേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് കൂട്ടില്‍ അപകടകാരിയല്ലാത്ത സിംഹക്കുട്ടി ആയിരുന്നതിനാലെന്ന് മൃഗശാലാജീവനക്കാര്‍ പറഞ്ഞു.ഗ്രേസി എന്ന രണ്ടുവയസുകാരി സിംഹക്കുട്ടിയായിരുന്നു സംഭവസമയത്ത് കൂട്ടിൽ.ഇവള്‍ പൊതുവെ ശാന്തസ്വഭാവിയാണെന്ന് മൃഗശാലാജീവനക്കാര്‍ പറയുന്നു.

തിരുവനന്തപുരം മൃഗശാലയില്‍ തന്നെ ജനിച്ചു വളര്‍ന്ന സിംഹമാണ് ഗ്രേസി. ജനിച്ചതുമുതല്‍ ആളുകളെ കാണുകയും പരിചയിച്ചുമുള്ള അടുപ്പം കാരണമാകാം ആക്രമിക്കാത്തത്.കൂട്ടിലേക്ക് ഒരാള്‍ ചാടുന്നത് കണ്ട് ഗ്രെയ്സി അയാളില്‍നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികളും പറയുന്നു.