മൃഗശാല കാണാനെത്തിയ ആൾ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടി;തിരുവനന്തപുരം മൃഗശാലയില്‍ അരങ്ങേറിയത് വിചിത്ര സംഭവങ്ങൾ

single-img
21 February 2018

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും മൃഗശാല ജീവനക്കാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.

സിംഹത്തിന്റെ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ഇയാള്‍ ചാടുകയായിരുന്നു.യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നത് കണ്ട സന്ദര്‍ശകര്‍ ബഹളം കൂട്ടുകയും വിവരം മൃഗശാല ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ ജീവനക്കാര്‍ കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.ആണ്‍സിംഹം കൂട്ടിലുണ്ടായിരുന്നില്ല.ഇയാള്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.

നേരത്തെ മദ്യലഹരിയില്‍ മൃഗശാലയിലെത്തി സിംഹത്തിന് കൈ കൊടുക്കാന്‍ കൂട്ടിലിറങ്ങിയ യുവാവിനെ മൃഗശാലാ ജീവനക്കാരുടെ സമയോജിതമായ ഇടപെടിലിനെ തുടര്‍ന്ന് രക്ഷിച്ചത് വാർത്തയായിരുന്നു.ഹൈദരാബാദിലെ ജവഹര്‍ലാല്‍ നെഹ്‍റു സുവോളജിക്കല്‍ പാര്‍ക്കിലാണു സംഭവം അരങ്ങേറിയത്.