സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധം: പുതിയ ആരോഗ്യനയം പ്രഖ്യാപിച്ചു

single-img
20 February 2018

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കി പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാക്‌സിനേഷന്‍ പദ്ധതികള്‍ക്കെതിരെ പലയിടങ്ങളിലും അനാവശ്യ പ്രചാരണവും പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോഗ്യ നയത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യ നയം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്‌ളിനിക്കല്‍ വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കാന്‍ നയത്തില്‍ ശുപാര്‍ശയുണ്ട്. മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും ശുപാര്‍ശയുണ്ട്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട്ടും മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

ആരോഗ്യ രംഗത്തെ കച്ചവട വല്‍ക്കരണത്തില്‍ നിന്നും മോചിപ്പിക്കും.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തും
വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ ഇല്ലാതാക്കും
ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കും
പ്രമേഹം, രക്താദിമര്‍ദം, കാന്‍സര്‍ എന്നിവയെല്ലാം പ്രത്യേകം കാണും
ക്യതമായ ബോധവത്കരണം നടത്തും