ഭീതി പരത്തി നാട്ടിലിറങ്ങിയ പുലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തല്ലിക്കൊന്നു (വീഡിയോ)

single-img
20 February 2018


https://www.facebook.com/twitfiroz/videos/10157189314789358/

ഭീതി പരത്തി നാട്ടിലിറങ്ങിയ പുലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തല്ലിക്കൊന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാരടക്കം പതിനൊന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസമിലെ ജോര്‍ഹട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം.

ഇന്നലെ രാവിലെ എട്ടരയോടെ ബാഗ്‌ഡോയി നദിയില്‍ കുളിക്കാനിറങ്ങിയ ഭായ്കന്‍ ബോറയെന്നയാളെ പുലി ആക്രമിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പുലിയെ ആക്രമിച്ചാണ് രക്ഷിച്ചത്. ഇതോടെ പുലി നദീതീരത്തെ കുറ്റിക്കാട്ടിലൊളിച്ചു.

കൂടുതല്‍ പേര്‍ വടികളും ആയുധങ്ങളുമായി കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. ഭായ്കന്‍ ബോറയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തന്നെ പുലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം നാട്ടുകാരെ ആക്രമിച്ച പുലിയെ പൊലീസുകാരടങ്ങുന്ന സംഘം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റവരില്‍ രണ്ട് പേരൊഴികെ എല്ലാവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.