രജനീകാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി

single-img
20 February 2018

രജനീകാന്ത് നായകനായ തമിഴ് ചിത്രം കൊച്ചടിയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടന്റെ ഭാര്യ ലതാ രജനികാന്തിനോട് 6.20 കോടിയും അതിന്റെ പലിശയും പരസ്യ കമ്പനിയായ ആഡ് ബ്യൂറോയ്ക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

12 ആഴ്ചയ്ക്കകം തുക കൊടുക്കണം. ലത ഡയറക്ടറായ മീഡിയ വണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റാണ് കൊച്ചടിയാന്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍. ഫിനാന്‍സിംഗ് കമ്പനിയായ ആഡ് ബ്യൂറോയില്‍നിന്ന് രനികാന്തിന്റെ ഭാര്യ ലത ഡയറക്ടറും മകള്‍ ചെയര്‍മാനുമായ കമ്പനി പത്തു കോടി രൂപ കടമെടുത്തിരുന്നു.

ചിത്രം പരാജയപ്പെട്ടതോടെ നാല് കോടി രൂപയോളം മാത്രമാണ് കമ്പനിക്ക് തിരിച്ചു നല്‍കാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്യൂറോ സുപ്രീംകോടതിയെ സമീപിച്ചത്. 10 കോടി രൂപ നിര്‍മ്മാണ ചെലവുണ്ടായിരുന്ന ചിത്രത്തിന് 2014 ഏപ്രിലിലാണ് ആഡ് ബ്യൂറോ 6.2 കോടി രൂപ വായ്പയായി നല്‍കിയത്. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പണം കുറവ് വന്നപ്പോഴായിരുന്നു ഈ കടമെടുക്കല്‍.