ബാങ്കിനെ പഴിച്ച് നീരവ് മോദി

single-img
20 February 2018


ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിലെ പ്രതി നീരവ് മോദിയുടെ വിചിത്രമായ പ്രതികരണം പുറത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കുറ്റപ്പെടുത്തി മോദി എഴുതിയ കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പി.എന്‍.ബിയുടെ തിടുക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് മോദിയുടെ വാദം. നടപടികള്‍ ബാങ്ക് തിടുക്കത്തില്‍ കൈക്കൊണ്ടത് കൊണ്ടാണ് തന്‍െറ കമ്പനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് മോദി കുറ്റപ്പെടുത്തുന്നു.

തന്‍െറ കമ്പനിയിലെ 2,200 ഓളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബാങ്കിനോട് ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് അവകാശപ്പെടുന്നതിലും കുറവാണ് അടയ്ക്കാനുള്ള തുക എന്നാണ് മോദി പറയുന്നത്. ഇതുകൂടാതെ, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബന്ധുക്കള്‍ക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും വിശദമാക്കുന്നു. അന്വേഷണ ഏജന്‍സികളുടെ റെയ്ഡുകള്‍ കാരണം തന്‍െറ കമ്പനികളുടെ പ്രവര്‍ത്തനം തന്നെ അവസാനിച്ച നിലയിലാണെന്നും 5000 കോടി രൂപയ്ക്കും താഴെയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്നുമാണ് കത്തില്‍ പറയുന്നത്.