ഷുഹൈബ് വധം മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടെന്ന് കെ. സുധാകരന്‍

single-img
20 February 2018


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ അറിവോടെയാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മുഖ്യമന്ത്രി അനുമതി നല്‍കിയതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘‘സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും ഇതിനെക്കുറിച്ച് അറിവുണ്ട്. ജയരാജന്‍െറ സന്തത സഹചാരികളാണ് കേസില്‍ അറസ്റ്റിലായത്. സി.പി.എമ്മിന്‍െറ സൈബര്‍ പോരാളികളാണ് ഇവര്‍. തിരുവനന്തപുരത്തെത്തി പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ കൊലപാതകത്തെക്കുറിച്ച് പ്രാദേശിക നേതൃത്വത്തിന് മാത്രമാണ് അറിവുള്ളത് എന്നത് തെറ്റാണ്. സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് കൊലപാതകം നടന്നത്.’’-സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ കെ. സുധാകരന്‍ 48 മണിക്കൂര്‍ നീളുന്ന ഉപവാസ സമരത്തിലാണ്.