ഹെറോയിനുമായി അതിര്‍ത്തി കടന്ന പാക് കള്ളക്കടത്തുകാരനെ വെടിവെച്ചുകൊന്നു

single-img
20 February 2018


അമൃത്സര്‍: ഹെറോയിനുമായി അതിര്‍ത്തി കടന്നുകയറിയ പാകിസ്ഥാന്‍കാരനായ കള്ളക്കടത്തുകാരനെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. ഒരാള്‍ രക്ഷപ്പെട്ടു. 10 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ഫിറോസ്പൂര്‍ സെക്ടറില്‍ ബി.എസ്.എഫും പഞ്ചാബ് പോലീസിന്‍െറ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മയക്കുമരുന്ന് പിടിച്ചതും കള്ളക്കടത്തുകാരനെ വധിച്ചതും.

അതിര്‍ത്തി വേലിയുടെ സമീപത്ത് അനക്കം കണ്ട ബി.എസ്.എഫ് ഓഫീസര്‍മാര്‍ ചലഞ്ച് ചെയ്തപ്പോള്‍ കള്ളക്കടത്തുകാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഹെറോയിന്‍ കൂടാതെ ഒരു ചൈനീസ് നിര്‍മ്മിത പിസ്റ്റള്‍, രണ്ട് മാഗസിനുകള്‍, 17 വെടിയുണ്ടകള്‍, ഒരു പാകിസ്താന്‍ മൊബൈല്‍, മൂന്ന് സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.