മഞ്ജു വാര്യര്‍ക്ക് മലയാള സിനിമയില്‍ ഇനിയും നടക്കാത്ത ഒരാഗ്രഹമുണ്ട്

single-img
19 February 2018

വിവാഹത്തിന് മുന്‍പും ശേഷവും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ഇഷ്ടവും ആരാധനയും ഒരു പോലെ നിലനിര്‍ത്തുന്ന ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ മഞ്ജു വാര്യര്‍ക്ക് മലയാള സിനിമയില്‍ ഇനിയും നടക്കാത്ത ഒരാഗ്രഹമുണ്ട്. ഒരു വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്നതാണ് മഞ്ജുവിന്റെ ഇനിയും പൂവണിയാത്ത സ്വപ്നം. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട മഞ്ജു ഒടിയനിലും നായികയാണ്. മലയാളി പ്രേക്ഷകരുടെ ഇഷ്ട കോംബിനേഷനായി മോഹന്‍ലാല്‍ മഞ്ജു കൂട്ടുകെട്ട് മാറിയെങ്കിലും ഇതുവരെ ഒരു മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ല.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ദൈവം അനുവദിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. കൂടെ അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ അഭിനയിക്കുന്നതായി തോന്നാറില്ല. എന്നാല്‍ അതേ രംഗം സ്‌ക്രീനില്‍ കാണുമ്പോഴാണ് ലാലേട്ടന്‍ മാജിക് എന്താണെന്ന് മനസിലാകുന്നതെന്നും മഞ്ജു പറഞ്ഞു.