മാധ്യമപ്രവര്‍ത്തകന്‍െറ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍

single-img
19 February 2018


മുംബൈ: നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍െറ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. നാഗ്പൂര്‍ ടൈംസില്‍ ക്രൈം റിപ്പോര്‍ട്ടറായ രവികാന്ത് കാംബ്ളെയുടെ അമ്മ ഉഷ കാംബ്ളെ(52), രാഷി(ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലാതിരുന്ന ഇവരുടെ മൃതദേഹം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ഞായറാഴ്ച നാഗ്പൂരില്‍ സിതാബല്‍ഡി മേഖലയില്‍ ഒരു കലുങ്കിനടിയില്‍ കണ്ടത്തെുകയായിരുന്നു. സംഭവത്തില്‍ ഒരു വ്യാപാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഷോപ്പിലേക്ക് പോയ ഉഷയെയും കുട്ടിയെയും അവസാനമായി കണ്ടത് ഈ വ്യാപാരിയുടെ പലചരക്ക് കടയിലാണ്. ഉഷ പണം വായ്പ നല്‍കുന്ന ആളായിരുന്നതിനാല്‍ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും മറ്റും അന്വേഷണവിധേയമാക്കുന്നുണ്ട്.