ഹജ്ജ് കേസ്: പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

single-img
19 February 2018

ന്യൂഡല്‍ഹി: ഹജ്ജ് കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കൃത്യമായ കണക്കുകളടങ്ങിയ സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ കണക്കും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കേരളം ബോധിപ്പിച്ച സാഹചര്യത്തിലാണ് കോടതി നടപടി.

അതേസമയം, കേരളാ ഹജ്ജ് കമ്മിറ്റിയുടെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേരളത്തിനു മാത്രമായി പ്രത്യേക ഭരണഘടനയില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ വാദിച്ചു. ഹജ്ജ് നയത്തില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി.

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. സൗദി സര്‍ക്കാര്‍ അധികമായി അനുവദിച്ചതടക്കം 6422 സീറ്റ് ഈ വര്‍ഷം ഒഴിഞ്ഞു കിടപ്പുണ്ട്. ഇതടക്കമുള്ള കണക്കാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഈ സീറ്റ് അഞ്ച് വര്‍ഷത്തെ സീനിയോറിറ്റി ഉള്ളവര്‍ക്ക് അനുവദിക്കാമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.