കുട്ടികള്‍ക്ക് ‘പാവ’ വാങ്ങി നല്‍കുമ്പോള്‍ സൂക്ഷിക്കുക: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ചത് കണ്ടുനോക്കൂ

single-img
18 February 2018


https://www.facebook.com/100009813338332/videos/vb.100009813338332/579669582370148/?type=2&video_source=user_video_tab

പുതുതായി വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നും ലഭിച്ചത് ആശുപത്രി മാലിന്യങ്ങള്‍. ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ ഡി മാരാരിയ്ക്കാണ് പാവയില്‍ നിന്നും ആശുപത്രി മാലിന്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞമാസം ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് പാവ വാങ്ങിയത്.

വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. 500 രൂപ പറഞ്ഞിട്ട് 350 രൂപയ്ക്ക് ലഭിച്ചു. പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രീമോള്‍ എന്ന വീട്ടമ്മ പാവ തുറന്ന് നോക്കിയത്.

ടെഡി ബെയറിനുള്ളില്‍ കണ്ട വസ്തുക്കള്‍ വീട്ടമ്മയെ മാത്രമല്ല എല്ലാവരേയും അമ്പരപ്പിച്ചു. രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും ആയിരുന്നു ഇതിനുള്ളില്‍. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. ഈ പാവ എവിടെ നിര്‍മ്മിച്ചതാണെന്നോ ആര് നിര്‍മ്മിച്ചതാണെന്നോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന ഇത്തരം പാവകള്‍ കുട്ടികള്‍ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫേസ്ബുക്കിലെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.