ടി.പി വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി

single-img
18 February 2018


തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നീ പ്രതികളെയാണ് മാറ്റിയത്. ട്രൗസര്‍ മനോജിന് ആരോഗ്യപ്രശ്നത്തിന്‍െറ പേരിലാണ് മാറ്റം കിട്ടിയത്. ജയിലില്‍ കഴിയവെ ഹൃദയ ശസ്ത്രക്രിയ ക്ക് വിധേയനായതിനെ തുടര്‍ന്ന് മനോജ് ജയില്‍മാറ്റത്തിന് അപേക്ഷ നല്‍കുകയായിരുന്നു. കോഴിക്കോട് ജില്ലയുമായി ബന്ധമുള്ള ഒരു കേസില്‍ റിമാന്‍ഡിലുള്ളതിനാലാണ് അണ്ണന്‍ സിജിത്തിനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ടിന്‍െറ റിപ്പോര്‍ട്ട് മറികടന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ടി.പി.വധക്കേസ് പ്രതികള്‍ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു. ഇരുകൊലപാതകങ്ങളും ഒരു സംഘം തന്നെയാണ് ചെയ്തതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ടി.പി.കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധിക്കപ്പെട്ട ദിവസങ്ങളോട് അനുബന്ധിച്ച് പരോള്‍ ലഭിച്ചത് വലിയ ചര്‍ച്ചയായിരുന്നു.