വനിതാ ട്വന്റി 20: ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

single-img
18 February 2018

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ട്വന്റി20 പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി. പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ആതിഥേയര്‍ മറികടന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.5 ഓവറില്‍133 റണ്‍സിന് പുറത്തായിരുന്നു. 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ നേടിയ ഷബ്‌നിം ഇസ്മായിലിന്റെ പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 41 റണ്‍സെടുത്ത സുനെ ലൂസിന്റേയും 34 റണ്‍സെടുത്ത ട്രിയണുമാണ് ആതിഥേയരുടെ വിജയം അനായാസമാക്കിയത്.

48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പൂജ വസ്ത്രാക്കര്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി. 5 മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.