പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്?

single-img
18 February 2018

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ക്ക് ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയയെ സമീപിച്ചു.

എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള ഓഫറുകള്‍ പ്രിയ ഉടന്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ബോളിവുഡില്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിന്റെ ഭാഗമാകണമെന്നാണ് പ്രിയയുടെ ആഗ്രഹം.

പത്മാവത് താന്‍ കണ്ടുവെന്നും അദ്ദേഹത്തിന്റെ കഴിവില്‍ തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രിയ പറഞ്ഞു. ഹിന്ദി ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമെന്നതും പ്രിയയ്ക്ക് ബോളിവുഡില്‍ ഗുണംചെയ്യുമെന്നാണ് ചലച്ചിത്രലോകത്തിന്റെ വിലയിരുത്തല്‍.