മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ആന: വീഡിയോ കാണാം

single-img
18 February 2018

കോയമ്പത്തൂര്‍: സൈക്കിള്‍ ചവിട്ടുന്നതും ഫുട്‌ബോള്‍ തട്ടുന്നതും ആനയ്ക്കു ആനക്കാര്യമൊന്നുമല്ല. എന്നാല്‍ ആന മൗത്ത് ഓര്‍ഗന്‍ വായിച്ചാലോ?. മേട്ടുപ്പാളയം തേക്കാംപെട്ടി ആനക്കൊട്ടിലിലെ ലക്ഷ്മിയാണ് മനുഷ്യരെ പോലും തോല്‍പ്പിച്ചുകൊണ്ട് മനോഹരമായി മൗത്ത് ഓര്‍ഗന്‍ വായിക്കുന്നത്.

തുമ്പികൈ ചുരുട്ടിപ്പിടിച്ച് അതിനുള്ളില്‍ മൗത്ത് ഓര്‍ഗണുംവച്ചുള്ള ലക്ഷ്മിക്കുട്ടിയുടെ സംഗീതം കേള്‍ക്കാന്‍ മാത്രം നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. കാലില്‍ കെട്ടിയിരിക്കുന്ന കാല്‍ത്തളയും കിലുക്കിയാണ് ലക്ഷ്മിയുടെ സംഗീതം. ലക്ഷ്മിയെക്കൂടാതെ വ്യത്യസ്ത കഴിവുകളുള്ള നിരവധി ആനകളാണ് ഇവിടെയുള്ളത്.

തിരുവന്നാമല പോലുര്‍ ക്ഷേത്രത്തില്‍നിന്നും എത്തിയ ഈ ആന കളരി ആശാട്ടിയാണ്. വടി കറക്കിയാണ് ഇവള്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുളളില്‍ നിരവധി പേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.