സഹോദരനൊപ്പം യാത്ര ചെയ്യവേ കംഗാരുക്കളെ കണ്ടു; കാര്‍ നിര്‍ത്തിയ യുവാവിന് സംഭവിച്ചത്

single-img
18 February 2018

കംഗാരുവിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ഓസ്‌ട്രേലിയയിലാണ് സംഭവം. കാറില്‍ ചുറ്റാനിറങ്ങിയ പത്തൊമ്പതുകാരനായ ജോഷ്വാ ഹെയ്ഡനും സഹോദരനും നേരെയാണ് കംഗാരുക്കളുടെ ആക്രമണമുണ്ടായത്. യാത്രാമധ്യേ കംഗാരുക്കളെ കണ്ടപ്പോള്‍ ജോഷ്വാ കാര്‍ നിര്‍ത്തി.

പെട്ടെന്നായിരുന്നു കംഗാരുക്കളുടെ ആക്രമണം. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. കംഗാരുവിന്റെ ആക്രമണത്തിനിടെ ജോഷ്വായുടെ തല കാറിന്റെ വാതിലില്‍ ഇടിച്ചു. ഇയാളുടെ താടിയെല്ല് തകര്‍ന്നിരിക്കുകയാണ്. കണ്ണിനും ഗുരുതര പരിക്കേറ്റിറ്റുണ്ട്.

ജോഷ്വയുടെ മുഖം നീര് വന്ന വീര്‍ത്ത നിലയിലായത് കൊണ്ട് ശസ്ത്രക്രിയ നടത്താന്‍ ഇനിയും കാത്തിരിക്കണം. അപ്രതീക്ഷിത ആക്രമണത്തിന്റെ നടുക്കത്തിലായിരുന്നെങ്കിലും പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് സഹോദരന്‍ ഇയാളെ പെര്‍ത്തിലുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.