നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പഠിപ്പു മുടക്കും

single-img
18 February 2018

തിരുവനന്തപുരം: ആലപ്പുഴയിലെ സംസ്ഥാന സമര കാഹള റാലിക്കു നേരെയുണ്ടായ സിപിഎം അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാന്‍ കെഎസ്‌യു ആഹ്വാനം. ആലപ്പുഴയില്‍ ഇന്നലെ നടന്ന സമരകാഹളം പരിപാടിക്കിടെയാണ് സിപിഎം–കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ ഇന്ന് ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസുകള്‍.