22 കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് വന്‍ ഓഫറുമായി ജിയോ

single-img
18 February 2018

ജിയോയുടെ നിലവിലുള്ളതും പുതിയതുമായ വരിക്കാര്‍ക്ക് 22 കമ്പനികളുടെ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 2,200 രൂപ കാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഈ കമ്പനികളില്‍ നിന്നു വാങ്ങുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മാര്‍ച്ച് 31 വരെ 198 രൂപയ്‌ക്കോ 299 രൂപയ്‌ക്കോ ആദ്യ ജിയോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

റീചാര്‍ജ് ചെയ്യുന്ന ഉടന്‍ തന്നെ വരിക്കാരന്റെ മൈ ജിയോ അക്കൗണ്ടിലേക്കു 50 രൂപയുടെ 44 വൗച്ചറുകള്‍ ക്രെഡിറ്റ് ചെയ്യും. പുതിയ സ്മാര്‍ട് ഫോണുകളെ ജിയോ നെറ്റ് വര്‍ക്കിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഓഫറെന്നു കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.