ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടര വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ വീണു; രക്ഷകനായത് 18കാരന്‍ (വീഡിയോ)

single-img
17 February 2018


https://www.youtube.com/watch?v=1byXBjM370M

ലാന്‍: ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ രണ്ട് വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ വീണു. മറ്റ് ആളുകള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി കുട്ടിയെ രക്ഷിച്ചത് 18കാരനാണ്. ഇറ്റലിയിലെ മിലാന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ലൊറന്‍സോ പിയാന്‍സയാണ് മൊഹമ്മദ് എന്ന രണ്ടരവയസുകാരനെ രക്ഷിച്ചത്. പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ അമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു കുട്ടി. ഇടയ്ക്ക് അമ്മയുടെ അടുത്ത് നിന്ന് എഴുന്നേറ്റ് ഓടിയ കുട്ടി ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. ഇത് കണ്ട് ആളുകള്‍ കൂട്ടം കൂടിയെങ്കിലും ആദ്യം ആരും ട്രാക്കിലിറങ്ങി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

ഇതിനിടയിലാണ് ലൊറന്‍സോ ഓടിവന്ന് ട്രാക്കിലിറങ്ങി കുട്ടിയെ രക്ഷിച്ചത്. കുട്ടി ട്രാക്കില്‍ വീണത് കണ്‍ട്രോള്‍ റൂമിലെ മോണിറ്ററിലൂടെ കണ്ട സ്റ്റേഷന്‍ മാനേജര്‍ ക്ലോഡിയ ഫ്‌ലോറ കാസ്റ്റെല്ലാനോ, ചുവപ്പ് ബട്ടണ്‍ നല്‍കി ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തിന് ശേഷം മിലാന്റെ മേയര്‍ ലൊറാന്‍സോയേയും ക്ലോഡിയയേയും അഭിനന്ദനമറിയിക്കാന്‍ ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ താനൊരു ഹീറോ ആയെന്ന് തോന്നുന്നില്ലെന്നും അഭിനന്ദനങ്ങള്‍ തന്നെ കീഴടക്കുന്നില്ലെന്നും ഏതൊരാളും ചെയ്യുന്ന കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നു ലൊറാന്‍സോ പറഞ്ഞതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.