ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍

single-img
17 February 2018


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതത്തില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകരാണ് പിടിയിലായത് എന്നാണ് സൂചന.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല കസ്റ്റഡിയില്‍ ഉള്ളത് എന്നാണ് വിവരം. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. കൃത്യം ചെയ്ത നാല് പേരെ പറ്റി പിടിയിലായവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് സൂചന നല്‍കി. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി. ജില്ല പോലീസ് മേധാവി ശിവ വിക്രമിന്‍െറ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. മുഴക്കുന്ന്, മാലൂര്‍ എന്നിവിടങ്ങളിലായിരുന്നു 200 ഓളം പോലീസുകാര്‍ അടങ്ങിയ റെയ്ഡ്.
എടയന്നൂര്‍ തെരൂരില്‍ അഞ്ച് ദിവസം മുമ്പാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഷുഹൈബിനെ ആക്രമിച്ചത്.