മോഹന്‍ലാലിന്റെ ‘നീരാളി’യുടെ ചിത്രീകരണം 36 ദിവസം കൊണ്ട് പൂര്‍ത്തിയായി

single-img
17 February 2018

മോഹന്‍ലാലിന്റെ സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 36 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്.

ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്.

ഒടിയന് മുമ്പ് തന്നെ നീരാളി തീയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തുവാണ് വേഷമിടുന്നത്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.