കുവൈത്തില്‍ 65 കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടില്ല

single-img
17 February 2018


സര്‍ക്കാര്‍ സര്‍വീസിലുള്ള, 65 വയസ്സ് പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. ദിനപത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കമ്മിഷന്‍. 65 വയസ്സ് പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടണമെന്ന് കമ്മിഷന്‍ ഉത്തരവ് ഇറക്കിയതായാണ് വാര്‍ത്ത പ്രചരിച്ചത്.