കൊച്ചിയില്‍ മുപ്പത് കോടിയുടെ ലഹരിമരുന്നു വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

single-img
17 February 2018

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വിപണിയില്‍ മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ എം ഡി എം എ (3,4 മെതിലീന്‍ ഡയോക്‌സി മെതാംഫെറ്റമൈന്‍)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ വരുന്ന ലഹരിവസ്തു നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. അതോടെ കേരളം കേന്ദ്രീകരിച്ച് എം ഡി എം എ വിപണനം നടക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് ഇന്ന് ഇത്രയും വലിയ ലഹരിമരുന്നു വേട്ട എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയത്.