വീയപുരം ചുണ്ടൻവള്ളം മലർത്തൽ കർമം ഡോ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു

single-img
17 February 2018

ഹരിപ്പാട്: പുതുതായി നിർമിക്കുന്ന വീയപുരം ചുണ്ടൻ വള്ളത്തിന്റെ മലർത്തൽ കർമം വെള്ളിയായ്ച്ച 12ന് നടന്നു. ശിൽപി സാബു ആചാരി കാർമികത്വം വഹിച്ച ചടങ്ങിൽ ചുണ്ടൻവള്ളം മലർത്തൽ കർമം ഡോ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി രഘു തിരുമംഗലം അധ്യക്ഷത വഹിച്ചു. നെഹ്റു ട്രോഫി മത്സരം ലക്ഷ്യമിട്ടാണു പുതിയ ചുണ്ടൻ. നന്മ വീയപുരം പ്രവാസി കൂട്ടായ്മയുടെയും വീയപുരം ചുണ്ടൻവള്ള സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തിലാണു വള്ളം നിർമിക്കുന്നത്. വീയപുരം വേലിയിൽ മാലിപ്പുരയിൽ നിർമിച്ചുവരുന്ന ചുണ്ടന്റെ ജോലികൾ പൂർത്തീകരിക്കാൻ 55 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. പുതിയ ചുണ്ടൻ കൂടി പൂർത്തിയാകുന്നതോടെ ഹരിപ്പാട് മേഖലയിലെ ചുണ്ടൻ വള്ളങ്ങളുടെ എണ്ണം 14 ആകും.