തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

single-img
16 February 2018

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവല്‍ (68)ആണ് ഭാര്യ മേഴ്‌സി (64)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസം. നാല് പെണ്‍മക്കളില്‍ മൂന്നുപേര്‍ വിവാഹിതരാണ്.