ബാഗ് മോഷണം പോയാലോയെന്ന് ഭയം; സ്‌കാനിങ് മെഷീനുള്ളില്‍ ബാഗിനൊപ്പം യുവതിയും കയറി (വീഡിയോ)

single-img
16 February 2018

ചൈന: സുരക്ഷാ പരിശോധനയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലുമെല്ലാം അകേത്തക്ക് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ബാഗുകളും മറ്റും സ്‌കാനിങ് മെഷീനിലിട്ട് പരിശോധിക്കുന്നത് പതിവാണ്. സ്‌കാനിംഗ് മെഷീനിലൂടെ ബാഗ് മറുപുറത്ത് വരുമ്പോള്‍ ഉടമസ്ഥന് തിരിച്ചെടുക്കാം.

എന്നാല്‍ സ്വന്തം ബാഗ് സ്‌കാനിങ് മെഷിനിലിട്ടാല്‍ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ ഒരു സ്ത്രീക്ക് പറ്റിയ അബദ്ധമാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ ചിരിക്കുള്ള വക. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. സ്‌കാനിംങ് മെഷീനില്‍ ബാഗിനൊപ്പം സ്ത്രീയും കൂടെ കയറിയതാണ് രസകരമായ ആ സംഭവം.

മെഷീനുള്ളില്‍ കയറി ബാഗ് തപ്പുന്നതും പിന്നീട് അകത്ത് യുവതി ഇരിക്കുന്നതുമെല്ലാം സ്‌കാനിങ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സ്‌കാന്‍ ചെയ്ത പ്രത്യേക രൂപത്തിലാണ് യുവതിയെ കാണാനാകുന്നത്. പുറത്തിറങ്ങിയ യുവതിയോട് എന്തിനാണ് സ്‌കാനിങ് മെഷീനുള്ളില്‍ കയറിയതെന്ന് ചോദിച്ചപ്പോള്‍ തന്റെ ബാഗ് മോഷണം പോകാതിരിക്കാനാണെന്നായിരുന്നു യുവതിയുടെ മറുപടി.