സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു: യാത്രക്കാര്‍ വലഞ്ഞു

single-img
16 February 2018

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത് പര്യാപ്തമല്ലെന്ന് ആരോപിച്ചാണ് സമരം. സ്വകാര്യബസുകളെ കൂടുതലായി ആശ്രയിക്കുന്ന വടക്കന്‍ മേഖലകളില്‍ സമരം ജനജീവിതത്തെ ബാധിച്ചു. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

യാത്രക്കാരില്‍ 60 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. അവരുടെ നിരക്ക് കൂട്ടാതെ പുതുക്കിയ വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു.

അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകള്‍ മനസ്സിലാക്കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ബസുടമകളുടെ സംഘടന അംഗീകരിച്ചിട്ടുണ്ട്.