ഹൈദരാബാദില്‍ ഏതോ പൊട്ടന്‍മാര്‍ കൊടുത്ത ‘കണ്ണിറുക്കി പാട്ട്’ കേസിനെ പറ്റി അല്ല; ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് പറയൂ: മുഖ്യമന്ത്രിയെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ

single-img
16 February 2018

‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനു പിന്തുണയുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം. ഷുഹൈബിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനമാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തിന് കാരണം.

സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതയ്‌ക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ ഇങ്ങനെ

‘സ്വന്തം നാട്ടില്‍ അതി ക്രൂരമായി ഒരു യുവാവ് കൊല്ലപ്പെട്ടു.. അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. ചീപ്പ് പബ്ലിസിറ്റിക്കായി 3 ആം കിട ബിസിനസ് നടത്തിയ അണിയറക്കാരുടെ കളി. അതിനെക്കുറിച്ച് പോസ്റ്റിടുന്ന ഈ മുഖ്യനില്‍ വിശ്വാസമില്ലാ. നിങ്ങളില്‍ വാനോളം പ്രതീക്ഷയുണ്ടാക്കിയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവന്റെ വാക്ക് വിശ്വസിച്ചു നിങ്ങള്‍ മുഖ്യനായി കാണാന്‍ ആഗ്രഹിച്ച ഒരു കോണ്‍ഗ്രസ്സുകാരന്‍’

‘അങ്ങ് ഹൈദരാബാദില്‍ ഏതോ പൊട്ടന്‍മര്‍ കൊടുത്ത കേസിനെ പറ്റി സംസാരിക്കാതെ അങ്ങയുടെ മണ്ഡലത്തിന് തൊട്ടടുത്ത് ഒരു ചെറുപ്പക്കാരന്‍ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടു. അതിനെ പറ്റി പറയൂ. ജുനൈദ്‌നെ കാണാന്‍ ഡല്‍ഹിയില്‍ പോയ അങ്ങ് ശുഹൈബിന്റെ കുടുംബത്തെ കാണാന്‍ ഒന്ന് കണ്ണൂര്‍ വരെ പോണം’

’37 വെട്ട് കൊണ്ട് കൊല്ലപ്പെട്ട ഒരാള്‍ അങ്ങ് കണ്ണൂരില്‍ ഉണ്ട്, ഇത് ഏത് വര്‍ഗീയതയില്‍ പെടും. ഒരു പാട്ടിന്റെ കാര്യത്തില്‍ എഴുതാനും പറയാനും സമയമുണ്ട്. കണ്ണൂരിലെ കൊലപാതകത്തില്‍ ഒന്ന് അനുസ്മരിക്കാന്‍ പോലും സമയമില്ല, അടിപൊളി’

‘താന്‍ ആദ്യം ഇവിടെയുള്ള പ്രശ്‌നം തീര്‍ക്കാന്‍ നോക്കടൊ, സ്വന്തം ആള്‍ക്കാര്‍ ഒരുത്തനെ വെട്ടിക്കൊന്നു . ഒരു സ്ത്രീയുടെ അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം കലക്കി. അതിനൊന്നും മറുപടി ഇല്ല. ആകാശത്തുകൂടെ പോകുന്നത് എത്തി ….. .ണൊ ?’

‘അതെ മിസ്റ്റര്‍ പിണറായ് വിജയന്‍. ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്ത് അത് മാണിക്യമലര്‍ എന്ന ആ പാട്ട് തന്നെയാണ്. അതിനെതിരെ രംഗത്ത് വരേണ്ടത് താങ്കളെ പോലെ തലയില്‍ കളി മണ്ണ് നിറച്ച മുക്കിയ മന്ത്രി തന്നെയാണ്.
മിസ്റ്റര്‍ പിണറായ് തന്റെ നാട്ടില്‍ കണ്ണൂരില്‍ ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ താനൊക്കെ തീറ്റി പോറ്റുന്ന തന്റെയൊക്കെ ഗുണ്ടകള്‍ അറും കൊല നടത്തിയത് താന്‍ അറിഞ്ഞോ.? ഇല്ല.

അതും പോട്ടെ 4മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ താന്‍ തന്നെ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടുന്ന ക്രിമനല്‍ സംഘം ചവിട്ടി ആ ശിശുവിനെ ചോരയാക്കി നിലത്തൊലിപ്പിച്ചു. താന്‍ അറിഞ്ഞോ.?? ഇല്ല.താനറിഞ്ഞു ഏതോ ഒരു പാട്ട് വിവാദമായപ്പോള്‍ അതില്‍ നിന്ന് മുതലെടുക്കാനും പോസ്റ്റിട്ട് 8000ത്തോളം ലൈക്ക് വാങ്ങി കൂട്ടാനും താന്‍ മറന്നില്ല.

തന്നില്‍ നിന്നൊരുപാട് പഠിക്കാനുണ്ട് വിജയാ. ഒരു പൊതു പ്രവര്‍ത്തകന്‍ ഒരു മുക്കിയന്‍ എങ്ങനെ ആകരുത് എന്ന് അത് തന്നില്‍ നിന്ന് തന്ന് പഠിക്കണം.ഇത്ര ഗതിയില്ലാത്ത ഇത്ര തരംതാണ ഒരുത്തനാണല്ലോ എന്റെ നാട് ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സ്വയം കുത്തി മരിക്കാനാണ് തോന്നുന്നത്. പ്ഫൂ….’

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് താഴെ എത്തിയ ഈ ഒരോ കമന്റിനും ആയിരത്തിലധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്.