നയന്‍താര വിവാഹിതയാകുന്നു?

single-img
16 February 2018

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ചും വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല.

നടന്‍ പ്രഭുദേവയും നയന്‍താരയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയ രംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്.

പിന്നീട് പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ഗംഭീര തിരിച്ച് വരവ് നടത്തി.