ലിപ് ലോക്കില്‍ ‘ഹരം’ കൊള്ളിച്ച് ഒരു വീഡിയോ ആല്‍ബം

single-img
16 February 2018


ലിപ് ലോക്ക് രംഗവുമായി ഹരം എന്ന വീഡിയോ ആല്‍ബം വൈറലാകുന്നു. വാലന്റൈന്‍സ് ഡേയില്‍ പുറത്തിറക്കിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. മലയാള സിനിമയില്‍ പോലും വിവാദങ്ങളെ ഭയന്ന് നായികമാര്‍ അഭിനയിക്കാന്‍ തയ്യാറാകാത്ത ലിപ് ലോപ് രംഗം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഈ ഗാനം.

പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടെയും വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും മേഘയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ്, ദേവിക അശോക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിനീത് വാസുദേവന്‍ വരികളെഴുതിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്. സോള്‍ എന്റര്‍ടെയിന്‍മെന്റും പ്ലാന്‍ ബിയും ചേര്‍ന്നാണ് വീഡിയോ നിര്‍വഹിച്ചിരിക്കുന്നത്.