യുവനടൻ വിജയകുമാർ സംവിധായകനാകുന്നു; ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ

single-img
16 February 2018

വിജയകുമാർ പ്രഭാകരൻ

യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം.

ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ജോമോൻ തോമസ് ക്യാമറയും ബിജിപാൽ സംഗീതവും സന്തോഷ് വർമ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്യാം പി.എസ് ആണ് തിരക്കഥ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു വിജയകുമാർ.

ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂർത്തിയായ ചിത്രം ഏപ്രിലിൽ റിലീസാകും.

Oru Kaatil Oru Payakappal Teaser

കമ്മട്ടിപാടത്തിലൂടെയും സെക്കൻ്റ് ഷോ യിലൂടെയും സ്ക്രീനിൽ തിളങ്ങിയ പി.വിജയകുമാർ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കിടിലൻ ടീസർ

Posted by Oru Kaatil Oru Paykappal on Wednesday, February 14, 2018