വിരണ്ടോടി വന്ന പശുവിന് മുന്നില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിച്ച് എട്ടുവയസുകാരി: വീഡിയോ വൈറല്‍

single-img
16 February 2018

കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട് വയസുകാരിയാണ് നാല് വയസുകാരനായ സഹോദരനെ ജീവന്‍ പണയം വെച്ച് രക്ഷിച്ചത്. ആരതി സഹോദരനെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പശു ഇവരെ ആക്രമിക്കാനെത്തിയത്.

കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തിയ പശു കുട്ടിയെ കുത്താനൊരുങ്ങിയപ്പോഴേക്ക് പെണ്‍കുട്ടി കുട്ടിയെ വാരിയെടുത്ത് പശുവിന് പുറം തിരിഞ്ഞുനിന്നു. ഇതോടെ പശു പെണ്‍കുട്ടിയെ കൊമ്പ് കൊണ്ട് കുത്താന്‍ നോക്കുന്നുണ്ട്.

കുട്ടികളുടെ കരച്ചില്‍ കേട്ട് അടുത്തമുറിയിലുണ്ടായിരുന്ന മുതിര്‍ന്ന ഒരാള്‍ പുറത്ത് വന്ന് പശുവിനെ ഓടിച്ചു വിടുകയായിരുന്നു.